സംസ്ഥാനത്തെ തീരങ്ങളിൽ ഇന്നും കടലാക്രമണത്തിന് സാധ്യത; നാല് ജില്ലകളിൽ വേനൽ മഴയും

wind

സംസ്ഥാനത്തെ തീരങ്ങളിൽ ഇന്നും കടലാക്രമണത്തിന് സാധ്യത. രണ്ട് ദിവസം കൂടി കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇന്നും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്

കേരളാ തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാല മുന്നറിയിപ്പ് തുടരും. കള്ളക്കടൽ പ്രതിഭാസം തീരത്തെ മറ്റിവിടങ്ങളിലുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. തീരദേശവാസികൾ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.

തിരുവനന്തപുരത്ത് തീരപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സംസ്ഥാന ഫിഷറീസ് വകുപ്പ് കൺട്രോൾ റൂം ആരംഭിച്ചു. 

സംസ്ഥാനത്ത് നാല് ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.
 

Share this story