കോൺഗ്രസിൽ ഇപ്പോഴുള്ളത് യൂസ് ആൻഡ് ത്രോ സംസ്‌കാരം; ഈ രീതി മാറണമെന്ന് എം കെ രാഘവൻ

raghavan

പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് എംപി എംകെ രാഘവൻ. കോൺഗ്രസിൽ ഇപ്പോഴുള്ളത് യൂസ് ആൻഡ് ത്രോ സംസ്‌കാരമാണ്. ഈ രീതി മാറണമെന്ന് എംകെ രാഘവൻ പറഞ്ഞു. വിമർശനമോ വിയോജിപ്പോ ഒന്നും പറ്റാത്ത രീതിയിൽ സംഘടന മാറിയോ എന്നാണ് സംശയം. പുകഴ്ത്തൽ മാത്രമായി പാർട്ടിയിൽ എന്ന് ഭയപ്പെടുന്നു. 

സ്വന്തക്കാരുടെ ലിസ്റ്റ് ഉണ്ടാക്കുന്നതിന് പകരം അർഹരെ കൊണ്ടുവന്നില്ലെങ്കിൽ പാർട്ടിയുടെ ഗതിയെന്താകും. രാജാവ് നഗ്നനാണ് എന്ന് പറയാൻ ആരും തയ്യാറല്ല. ലീഗിൽ ഉൾപ്പെടെ ഉൾപ്പാർട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചു എന്നും എം കെ രാഘവൻ പറഞ്ഞു. എവിടെയാണ് പാർട്ടിയെ തിരിച്ചു പിടിക്കേണ്ടത് എന്ന് നേതൃത്വം ചിന്തിക്കണം. 

വിഎം സുധീരൻ അഭിപ്രായം തുറന്നുപറയാൻ മടിക്കാത്ത വ്യക്തിത്വമാണ്. അദ്ദേഹമുൾപ്പെടെ ഉള്ള ആളുകൾ മുന്നോട്ടു വരണം. നിലപാട് ഉള്ളവർക്ക് മാത്രമേ ധാർമികതയുള്ളുവെന്നും എം കെ രാഘവൻ പറഞ്ഞു.
 

Share this story