‘കേരളത്തിൽ ഒരു അതിദരിദ്രനുണ്ട്, അത് സർക്കാരാണ്; അത്യാവശ്യത്തിന് പോലും കയ്യിൽ കാശില്ല’; പികെ കുഞ്ഞാലിക്കുട്ടി

Kunjalikutti

സംസ്ഥാന സർ‌ക്കാരിനെ വിമർശിച്ച് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിനെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചതിലായിരുന്നു വിമർശനം. കേരളത്തിലെ ഏറ്റവും വലിയ അതിദരിദ്രൻ സംസ്ഥാന സർക്കാരാണ്. അത്യാവശ്യത്തിന് പോലും സർക്കാരിന്റെ കയ്യിൽ കാശില്ലെന്നും ഇത് ജനങ്ങളെ മുഴുവൻ ബാധിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തിയതോടെ പല കേന്ദ്ര പദ്ധതികൾക്കും പണം ലഭിക്കാതെ വരും. സംസ്ഥാനത്ത് ചിലവ് ചുരുക്കൽ നടക്കുന്നില്ല. പ്രഖ്യാപനം സംസ്ഥാന സർക്കാരിന് തിരിച്ചടി ആകും. അതി ദാരിദ്രരായിട്ടുള്ള ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങൾ വരും. ബദൽ മാർഗം യുഡിഎഫ് കൊണ്ട് വരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുഖ്യമന്ത്രിക്ക് എതിരായ പിഎംഎ സലാമിന്റെ പരാമർശത്തിലും പി. കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ലീഗിന് ഒരു രീതി ഉണ്ട്. അന്തസോടെ ആണ് പ്രതികരിക്കാറുള്ളത്. വ്യക്തി അധിക്ഷേപം ലീഗിന്റെ രീതി അല്ലെന്ന് അദേഹം വ്യക്തമാക്കി. പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുന്ന രീതി ആണ് ലീഗിന്. പക്ഷെ ചില സമയത്ത് നാക്കുപിഴ സംഭവിക്കും. പിഎംഎ സലാമിനെ സംസ്ഥാന പ്രസിഡന്റ് തന്നെ തിരുത്തിയിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.

പാർട്ടി രീതി എന്താണെന്ന് സംസ്ഥാന അധ്യക്ഷൻ പറഞ്ഞിട്ടുണ്ട്. നാക്ക് പിഴ ആർക്കും സംഭവിക്കാമെന്നും ‌തനിക്ക് സംഭവിച്ചാലും പാർട്ടി തിരുത്തുമെന്ന് പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ആയതുകൊണ്ടാണ് പി എം ശ്രീയിൽ ഒപ്പുവെച്ചതെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ അധിക്ഷേപ പരാമർശം. മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം മാപ്പ് പറയണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിരുന്നു.

Tags

Share this story