അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി ഇടപെടലിൽ ജനങ്ങളിൽ നിന്ന് വിമർശനമുണ്ട്: ഇ പി ജയരാൻ
Apr 11, 2023, 14:58 IST

അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിക്കെതിരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കോടതി ഇടപെട്ടതോടെ ആകെ കുഴഞ്ഞുമറിഞ്ഞു. വനംവകുപ്പിന്റെ ഇടപെടലിൽ പോരായ്മ ഉണ്ടെങ്കിൽ മാത്രമേ കോടതി ഇടപെടേണ്ടതുള്ളു. കോടതി ഇടപെടലിൽ ജനങ്ങളിൽ നിന്ന് വിമർശനം ഉയരുന്നുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു.
ഇന്ന് ചിന്നക്കനാലിൽ അരിക്കൊമ്പൻ ഒരു വീട് കൂടി തകർത്തിരുന്നു. 92 കോളനിയിലെ ലീലയുടെ വീടാണ് കാട്ടാന തകർത്തത്. വീട്ടിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം മൂന്ന് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇത് രണ്ടാം തവണയാണ് അരിക്കൊമ്പൻ ലീലയുടെ വീട് തകർക്കുന്നത്.