ഇന്ത്യയുണ്ട്, പക്ഷേ ഇടതില്ലെന്ന അവസ്ഥയാണ് തെരഞ്ഞെടുപ്പിന് ശേഷം: പരിഹാസവുമായി കുഞ്ഞാലിക്കുട്ടി

kunhalikkutty

ഇടത് ഇല്ലെങ്കിൽ ഇന്ത്യയില്ലെന്ന എൽഡിഎഫിന്റെ പരസ്യം അറം പറ്റിയെന്ന് പികെ കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം. ഇന്ത്യയുണ്ട് പക്ഷേ ഇടതില്ലെന്ന അവസ്ഥയാണ് തെരഞ്ഞെടുപ്പിന് ശേഷമുണ്ടായിരിിക്കുന്നത്. 

ഇടതില്ലെങ്കിൽ ന്യൂനപക്ഷ പൗരൻമാർ രണ്ടാം ക്ലാസാകുമെന്ന ധാരണയാണ് എൽഡിഎഫ് ഉണ്ടാക്കിയിരുന്നത്. കോൺഗ്രസ് ജയിച്ചതോടെ രണ്ടാം ക്ലാസ് പൗരൻമാർ ഇല്ലാതായി. ഇന്ത്യ മുന്നണിയുടെ ജയം ഇന്ത്യയെ രക്ഷിച്ചു

അധികാരത്തിൽ വന്നില്ലെന്നേയുള്ളു. പക്ഷേ ബിജെപിക്ക്് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടായി. ഇന്ത്യയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉണ്ടെങ്കിലേ എന്തെങ്കിലും ഉണ്ടാകൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
 

Share this story