പൊതിച്ചോറിൽ കോംപ്രമൈസ് ഇല്ല; രാഷ്ട്രീയം ആശുപത്രിക്കകത്ത് വേണ്ട: എന്തുവില കൊടുത്തും തടയുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

കെ മുരളീധരൻ

പത്തനംതിട്ട: സംസ്ഥാനത്തെ സർക്കാർ ആശുപത്രി പരിസരങ്ങളിൽ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന പൊതിച്ചോറ് വിതരണത്തിനെതിരെ കടുത്ത നിലപാടുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രികൾക്കുള്ളിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും, എന്തുവില കൊടുത്തും ഇത് തടയുമെന്നും മന്ത്രി വ്യക്തമാക്കി. പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ആശുപത്രികളിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചൺ (Community Kitchen) വഴി മാത്രമേ നടത്താവൂ എന്നതാണ് യു.ഡി.എഫ് സർക്കാരിന്റെ നയമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബാനറുകളും ബോർഡുകളും വെച്ചുള്ള രാഷ്ട്രീയ സംഘടനകളുടെ ഭക്ഷണ വിതരണം ആശുപത്രി അന്തരീക്ഷത്തിന് അനുയോജ്യമല്ല. ഇതുമായി ബന്ധപ്പെട്ട് വിവിധ സന്നദ്ധ സംഘടനകളുമായി ഉടൻ തന്നെ ചർച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Share this story