പ്ലസ് വൺ പ്രവേശനത്തിന് അധിക ബാച്ചില്ല; പ്രതിസന്ധിയുണ്ടെന്ന പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെ

sivankutty

പ്ലസ് വൺ പ്രവേശനത്തിന് അധിക ബാച്ച് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബാച്ച് വർധിപ്പിക്കുന്നതിന് പരിമിതികളുണ്ട്. നിലവിൽ പ്രതിസന്ധികളില്ല. അത്തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും മന്ത്രി പറഞ്ഞു

സീറ്റ് വർധനവിന് പകരം ബാച്ച് വർധനവാണ് വേണ്ടതെന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാകില്ല. എന്തായാലും ഈ വർഷം അധിക ബാച്ച് എന്നത് നടപ്പാകില്ല. കുറെ കുട്ടികൾ വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു ക്ലാസിൽ 65 കുട്ടികളൊക്കെ ഇരിക്കേണ്ടി വരും. ജമ്പോ ബാച്ചുകൾ അനുവദിക്കുന്ന വിഷയം ചർച്ചയിലുണ്ട്

ഒരു പ്രതിസന്ധിയും ഇപ്പോഴില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിഹരിക്കും. മറിച്ചുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും മന്ത്രി പറഞ്ഞു
 

Share this story