എക്സാലോജിക്കിനെതിരെ എസ്എഫ്ഐഒ അന്വേഷണത്തിന് തടസമില്ല; ഹൈക്കോടതി

Verna

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയന്‍റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി.ഈ കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കാത്തതിനാൽ കേസ് ഫെബ്രുവരി 12 ന് വീണ്ടും പരിഗണിക്കും.

സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ അന്വേഷണത്തിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കാതിരിക്കുന്നത്. അന്വേഷണത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ എകസ്ലോജിക് കമ്പനിക്ക് സി.എം.ആർ.എൽ കമ്പനി ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന കണ്ടെത്തലിൽ സീരിയസ് ഫ്രോണ്ട് ഇൻവസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

Share this story