കുറുക്കൻ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ല; ബിഷപിന് മറുപടിയുമായി മന്ത്രി രാജേഷ്

rajesh

ആർഎസ്എസും ബിജെപിയും ന്യൂനപക്ഷ സംരക്ഷകരായി വരികയാണെന്ന് മന്ത്രി എം ബി രാജേഷ്. കുറുക്കൻ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് മന്ത്രി പറഞ്ഞു. ആർഎസ്എസിന്റെ വിചാരധാരയിൽ മുസ്ലീങ്ങളും ക്രൈസ്തവരും കമ്മ്യൂണിസ്റ്റുകളുമാണ് ശത്രുക്കളെന്നും എംബി രാജേഷ് പറഞ്ഞു. റബർ വില വർധിപ്പിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി ബിഷപ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

കേരളത്തിൽ നിന്ന് ഒരു എംപി പോലുമില്ലെന്ന ബിജെപിയുടെ വിഷയം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്നും ബിഷപ് പറഞ്ഞിരുന്നു. പിന്നാലെ ബിഷപിനെ പിന്തുണച്ച് കത്തോലിക്ക കോൺഗ്രസും രംഗത്തുവന്നിരുന്നു
 

Share this story