വോട്ടർ പട്ടികയിൽ പേരില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ മമ്മൂട്ടിക്ക് വോട്ടില്ല
Dec 9, 2025, 08:32 IST
തിരക്കുകളെല്ലാം മാറ്റിവച്ച് എല്ലാ തെരഞ്ഞെടുപ്പുകളിലും കൃത്യമായി വോട്ടുചെയ്യാനെത്തിയിരുന്ന നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. വോട്ടർപട്ടികയിൽ ഇത്തവണ മമ്മൂട്ടിയുടെ പേര് ചേർത്തിട്ടില്ല. കൊച്ചി നഗരസഭ 44 ഡിവിഷനിലാണ് താരത്തിന്റെ വീട്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നുരുന്നി സ്‌കൂളിൽ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പതിവുപോലെ വാർത്തകളിൽ നിറഞ്ഞിരുന്നു. പൊന്നുരുന്നിയിലെ സികെസി എൽപി സ്‌കൂളിലെ നാലാം ബൂത്തിലാണ് കഴിഞ്ഞ തവണ വരെ മമ്മൂട്ടി വോട്ട് ചെയ്തിരുന്നത്
അതേസമയം ഏഴ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് ആറ് മണി വരെയാണ് പോളിംഗ്.
