ശശിധരൻ കർത്തയിൽ നിന്ന് പണം പറ്റിയത് ജിഫ്രി തങ്ങളും ഖലീൽ തങ്ങളുമാകാൻ ഒരു സാധ്യതയുമില്ല; പിന്നെയേത് തങ്ങൾ: സിപിഐഎം നേതാവ് കെ ടി ജലീല്‍
ശശിധരന്‍ കര്‍ത്തയില്‍ നിന്ന് സംഭാവന കൈപ്പറ്റിയവരുടെ ലിസ്റ്റ് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പുറത്തുവിട്ടതിന് പിന്നാലെ
ഫേസ്ബുക്ക് കുറിപ്പുമായി സിപിഐഎം നേതാവ് കെ ടി ജലീല്‍. ലിസ്റ്റില്‍ പറയുന്ന പണം പറ്റിയ 'തങ്ങള്‍' ഏതു തങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
കേരളത്തില്‍ അറിയപ്പെടുന്ന മൂന്ന് തങ്ങന്‍മാരാണുള്ളത്. ഒന്ന്, ലീഗിന്റെ അദ്ധ്യക്ഷന്‍ തങ്ങള്‍. രണ്ട്, സമസ്തയുടെ അദ്ധ്യക്ഷന്‍ ജിഫ്രി തങ്ങള്‍. മൂന്ന്, കേരളമുസ്ലിം ജമാഅത്തിന്റെ അദ്ധ്യക്ഷന്‍ ഖലീല്‍ തങ്ങള്‍. ജിഫ്രി തങ്ങളും, ഖലീല്‍ തങ്ങളും ആകാന്‍ ഒരു സാദ്ധ്യതയും ഇല്ല. അപ്പോള്‍ പിന്നെ ആരാകും ആ ആത്മീയ-രാഷ്ട്രീയ തങ്ങളെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അതിനും ഉത്തരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാമെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്
പണം പറ്റിയ 'തങ്ങള്‍', ഏതു തങ്ങളാണ്?. ശശിധരന്‍ കാര്‍ത്തയില്‍ നിന്ന് സംഭാവന കൈപ്പറ്റിയവരില്‍ ഷോണ്‍ ജോര്‍ജ് പുറത്തുവിട്ട ലിസ്റ്റില്‍ ഏറ്റവും മുകളില്‍ ഇബ്രാഹിംകുഞ്ഞാണ്. അതുകഴിഞ്ഞ് 'ഠവമിഴമഹ' എന്നാണ് എഴുതിയിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞിന്റെ കേറോഫില്‍ പണം കൈപറ്റിയ 'തങ്ങള്‍' ആരാകും?
മൂന്ന് തങ്ങന്‍മാരാണ് കേരളത്തില്‍ അറിയപ്പെടുന്ന തങ്ങന്‍മാര്‍. ഒന്ന്, ലീഗിന്റെ അദ്ധ്യക്ഷന്‍ തങ്ങള്‍. രണ്ട്, സമസ്തയുടെ അദ്ധ്യക്ഷന്‍ ജിഫ്രി തങ്ങള്‍. മൂന്ന്, കേരളമുസ്ലിം ജമാഅത്തിന്റെ അദ്ധ്യക്ഷന്‍ ഖലീല്‍ തങ്ങള്‍. ജിഫ്രി തങ്ങളും, ഖലീല്‍ തങ്ങളും ആകാന്‍ ഒരു സാദ്ധ്യതയും ഇല്ല. അപ്പോള്‍ പിന്നെ ആരാകും ആ ആത്മീയ-രാഷ്ട്രീയ 'തങ്ങള്‍'? ക്രൈംബ്രാഞ്ച് അന്വേഷണം അതിനും ഉത്തരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം!
സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരുൾപ്പെടെയുണ്ടെന്ന വ്യക്തമാക്കുന്ന വിവരങ്ങള്‍ ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. അഞ്ചുലക്ഷം രൂപയും ടിക്കുമാണ് സതീശന്റെ പേരിന് നേരെയുള്ളത്. വിവിധ നേതാക്കളുടെ പേരുകള്‍ക്കൊപ്പമാണ് വി ഡി സതീശന്റെ പേരുള്ളത്.
ഇബ്രാഹിംകുഞ്ഞ്, തങ്ങള്‍, ചെന്നിത്തല, വി ഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, കെ മുരളീധരന്‍, ഹൈബി ഈഡന്‍, ബെന്നി, എം പി വീരേന്ദ്രകുമാര്‍, കെ ബി ഗണേഷ് കുമാര്‍, പാലോട് രവി, ടി എം ജേക്കബ്, ജി സുധാകരന്‍, അന്‍വര്‍ സാദത്ത്, ജോണി നെല്ലൂര്‍, കെ ആര്‍ ഗൗരിയമ്മ, ഷിബു ബേബി ജോണ്‍, പിണറായി വിജയന്‍, എളമരം, പന്ന്യന്‍, എസ് ശര്‍മ, വി എസ് അച്യു, പി രാജീവ്, ഗോവിന്ദന്‍ മാസറ്റർ, സി കെ ചന്ദ്രപ്പന്‍, കെ ചന്ദ്രന്‍ പിള്ള തുടങ്ങിയ പേരുകളാണ് ഷോണ്‍ പുറത്തുവിട്ട ഡയറിയിലെ പേജിലുള്ളത്.
