ജി സുധാകരനുമായി ഒരു പ്രശ്‌നവുമില്ല; അദ്ദേഹത്തെ ചേർത്ത് പിടിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

saji cherian

ജി സുധാകരനെ നേരിൽ കാണുമെന്നും ചേർത്ത് നിർത്തുമെന്നും മന്ത്രി സജി ചെറിയാൻ. സുധാകരന് തന്നെയടക്കം വിമർശിക്കാനുള്ള അധികാരമുണ്ട്. ഞങ്ങൾ നന്ദികെട്ടവരല്ല. സുധാകരനെ തകർത്തിട്ട് ഒന്നും സാധിക്കാനില്ല. അദ്ദേഹത്തെ ചേർത്ത് പിടിക്കുമെന്നും മന്ത്രി പറഞ്ഞു

സുധാകരനുമായി യാതൊരു പ്രശ്‌നവുമില്ല. നിങ്ങൾ കാണുന്നത് പോലെയല്ല. ഞങ്ങൾ തമ്മിൽ ആത്മബന്ധമാണ്. നിങ്ങൾക്ക് അറിയാത്ത കെമിസ്ട്രി ഞങ്ങൾ തമ്മിലുണ്ട്. സുധാകരൻ സഖാവിന് എന്തെങ്കിലും പ്രയാസങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതെല്ലാം ചോദിക്കും. പാർട്ടിയുടെ നേതൃനിരയിൽ നിന്നു കൊണ്ട് നത്‌നെ അദ്ദേഹ പ്രവർത്തിക്കും

ജി സുധാകരൻ പാർട്ടിയിൽ നിന്നകന്നു എന്നത് മാധ്യമസൃഷ്ടിയാണ്. പ്രതിപക്ഷ പാർട്ടികളുടെ പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ല. കോൺഗ്രസിന്റെ സാഹിത്യ സമ്മേളനത്തിലാണ് അദ്ദേഹം പങ്കെടുത്തത്. സാംസ്‌കാരിക മേഖലയിൽ അറിവുള്ള വ്യക്തിയാണ് അദ്ദേഹം എന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു
 

Tags

Share this story