കാട്ടാനക്കൂട്ടത്തോടൊപ്പം അരിക്കൊമ്പനില്ല; ദൗത്യസംഘം 301 കോളനിയിൽ നിന്ന് മടങ്ങി

arikomban

കാട്ടാനക്കൂട്ടത്തിനൊപ്പം അരിക്കമ്പനില്ലെന്ന് സൂചന ലഭിച്ചതോടെ 301 കോളനിയിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി. 301 കോളനിക്ക് സമീപം കാട്ടാനക്കൂട്ടത്തോടൊപ്പം അരിക്കൊമ്പൻ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ 301 കോളനിയിൽ എത്തിയിരുന്നു. എന്നാൽ അരിക്കൊമ്പനില്ലെന്ന് കണ്ടതോടെ ഇവർ മടങ്ങുകയായിരുന്നു

വനംവകുപ്പിന്റെ നേതൃത്വത്തിൽ 150 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. സൂര്യനുദിക്കുമ്പോൾ വെടിവെക്കാനാകുമെന്ന് സിസിഎഫ് ആർ എസ് അരുൺ പറഞ്ഞെങ്കിലും ദൗത്യം നീളുകയാണ്. മയക്കുവെടി വെച്ചാൽ 4 മണിക്കൂർ കൊണ്ട് ആനയെ വാഹനത്തിൽ കയറ്റും.
 

Share this story