ഇടമലക്കുടിയിൽ റോഡില്ല; രോഗിയെ വടിയിൽ തുണികെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചു
ഇടുക്കി: ഇടമലക്കുടിയില്‍ നിന്നും രോഗിയെ വീണ്ടും ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു. കൂടലാര്‍ക്കുടി സ്വദേശി മലയപ്പനെയാണ് വടിയില്‍ തുണിക്കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചത്. നാല് കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കണമെന്ന ആവശ്യം സര്‍ക്കാരിനെ അറിയിച്ചിട്ടും നടപടിയില്ലെന്ന് പ്രദേശ വാസികള്‍ പറയുന്നു.
മലയപ്പന് കഠിനമായ പനിയും വയറുവേദനയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. കാട്ടിലൂടെ കിലോമീറ്ററുകള്‍ കാല്‍നടയായി ആനക്കുളത്ത് എത്തിച്ചു. പിന്നിട് ഓട്ടോയില്‍ രോഗിയെ അടിമാലി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യം സര്‍ക്കാരിനെ അറിയിച്ചിട്ടും നടപടിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്താണ് ഇടമലക്കുടി. പ്രദേശത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കാന്‍ പലപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ അടിസ്ഥാന സൗകര്യമായ റോഡ് പൂര്‍ത്തിയാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് ദുരവസ്ഥയ്ക്ക് കാരണം.
