ഹൈ സ്പീഡ് റെയിൽ പദ്ധതിയിൽ ഒരു പങ്കുമില്ല; ഇ ശ്രീധരന്റെ വാദങ്ങൾ തള്ളി കേന്ദ്രം

sreedharan

കേരള ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ ഇ ശ്രീധരനെ തള്ളി കേന്ദ്രസർക്കാർ. ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ തനിക്ക് പങ്കുണ്ടെന്ന ശ്രീധരന്റെ അവകാശവാദങ്ങൾ കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രാലയമാണ് നിഷേധിച്ചിരിക്കുന്നത്. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്

പാർലമെന്റിൽ സമർപ്പിച്ച ഔദ്യോഗിക രേഖകളും റെയിൽവേ മന്ത്രാലയം നൽകിയ ആർടിഐ മറുപടികളും പ്രകാരം ശ്രീധരന്റെ അവകാശവാദം തെറ്റാണെന്ന് വ്യക്തമായെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

ഡിഎംഎർസിക്കും ശ്രീധരനും നിലവിൽ യാതൊരു കൺസൾട്ടൻസി, അഡൈ്വസറി അല്ലെങ്കിൽ സാങ്കേതിക ചുമതലയും കൈമാറിയിട്ടില്ലെന്ന് ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രം മറുപടി നൽകിയെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി. ഹൈസ്പീഡ് റെയിൽ പദ്ധതിയുമയി ബന്ധപ്പെട്ട് ഇ ശ്രീധരൻ പൊന്നാനിയിൽ ഓഫീസ് തുറന്ന് സർവേ നടപടികൾ നടത്തിയിരുന്നു.
 

Tags

Share this story