അത്ര കെടുതി ബ്രഹ്മപുരത്തില്ല; എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കില്ലെന്ന് മന്ത്രി

sivankutty

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കേണ്ട സാഹചര്യം ബ്രഹ്മപുരത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അത്രയ്ക്ക് കെടുതി ബ്രഹ്മപുരത്തില്ല. പരീക്ഷകൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഇതുവരെ വിദ്യാർഥികൾക്ക് പരാതിയൊന്നുമില്ലെന്നും മന്ത്രി അറിയിച്ചു

പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യമുന്നയിക്കുന്നത് മാധ്യമങ്ങളാണ്. പരീക്ഷക്ക് ശേഷം മാധ്യമങ്ങൾ തന്നെ വിദ്യാർഥികളോട് സ്‌കൂളിൽ കയറി അഭിപ്രായം ചോദിച്ചിരുന്നു. ആരും പരാതി ഉന്നയിച്ചില്ല. പരീക്ഷ തുടങ്ങുന്നതിന് മുമ്പ് ജില്ലാ കലക്ടറുമായി വിശദമായി ചർച്ച നടത്തിയിരുന്നു. പരീക്ഷ മാറ്റിവെക്കാൻ ബുദ്ധിമുട്ടാണെന്നും മന്ത്രി പറഞ്ഞു
 

Share this story