എംപിമാർ മത്സരിക്കണമെന്ന നിർദേശമില്ല; രാഹുൽ വിഷയത്തിൽ ഇനി ഒന്നും ചെയ്യാനില്ല: ഷാഫി പറമ്പിൽ
Jan 3, 2026, 14:56 IST
നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് ഷാഫി പറമ്പിൽ. എംപിമാർ മത്സരിക്കണമെന്ന നിർദേശവും ഉയർന്നിട്ടില്ല. കോൺഗ്രസ് യുഡിഎഫ് പ്രവർത്തകരാരും നേതാക്കൾക്കെതിരെ പോസ്റ്റർ ഒട്ടിക്കില്ലെന്നും ഷാഫി പറഞ്ഞു
മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഉയർന്ന പോസ്റ്ററിലാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം. ആന്റണി രാജുവിനെതിരായ കോടതി വിധിയിലും ഷാഫി പ്രതികരിച്ചു. ഇനി ആരോപണം ഇല്ല, കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. ലഹരി കേസിലാണ് തെളിവ് നശിപ്പിച്ചത്
ഇനിയെങ്കിലും നടപടിയെടുക്കാൻ ഇടതുമുന്നണി തയ്യാറാകുമോ. രാഹുൽ വിഷയത്തിൽ ഇനി കോൺഗ്രസിന് ഒന്നും ചെയ്യാനില്ല. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും ഷാഫി പറഞ്ഞു.
