വസ്തുതയുമായി പൊരുത്തപ്പെടുന്ന യാതൊന്നും ശരത് പ്രസാദിന്റെ ശബ്ദരേഖയിലില്ല: സിപിഎം ജില്ലാ സെക്രട്ടറി

abdul khadar

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദരേഖ വിവാദത്തിൽ പ്രതികരിച്ച് തൃശ്ശൂർ സിപിഎം ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദർ. ഏതാനും വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ ഓഡിയോ ക്ലിപ്പാണ് ഇന്ന് ചാനലുകളിൽ സംപ്രേഷണം ചെയ്തത്. പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും അബ്ദുൽഖാദർ പറഞ്ഞു

വസ്തുതയുമായി പൊരുത്തപ്പെടുന്ന യാതൊന്നും അതിലില്ല. സംഭവത്തിൽ ശരത്തിനോട് വിശദീകരണം തേടും. ആളുകൾക്ക് വീണുകിട്ടിയ ആയുധം എന്ന തരത്തിലാണ് അവരുടെ പ്രതികരണം. സിപിഎമ്മിനെതിരെ നടന്ന മാധ്യമവിചാരണകൾ ഉണ്ട്. രാഷ്ട്രീയ ആക്ഷേപങ്ങളുണ്ട്. അതെല്ലാം തെറ്റായ കാര്യമാണ്

നേതാക്കളുടെ ജീവിതം സുതാര്യമാണെന്നും അബ്ദുൽ ഖാദർ പറഞ്ഞു. അനുചിത പരാമർശമാണ് ശരത് പ്രസാദിൽ നിന്നുണ്ടായത്. ഏത് സാഹചര്യത്തിലാണ് അങ്ങനെ പറയാൻ ഇടയായത് എന്നതിൽ വിശദീകരണം തേടും. ഉചിതമായ നടപടി പാർട്ടി സ്വീകരിക്കുമെന്നും അബ്ദുൽ ഖാദർ പറഞ്ഞു.
 

Tags

Share this story