ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് ചികിത്സാ പിഴവ് ഉണ്ടാകാൻ പാടില്ല: നിർദേശവുമായി ആരോഗ്യ മന്ത്രി

Veena

ചികിത്സാ കാര്യങ്ങളിൽ ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടാകാൻ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. രോഗികളോട് ഇടപെടുമ്പോൾ ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നും മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ മന്ത്രി നിർദേശിച്ചു

മെഡിക്കൽ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവ് പരാതികൾ ചർച്ച ചെയ്യാനായി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് നിർദേശം. ഒരു ടീമായി പ്രവർത്തിക്കണമെന്നും മന്ത്രി നിർദേശിച്ചു

ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസിംഗ് നടത്തേണ്ട. അങ്ങനെയുണ്ടായാൽ കർശന നടപടിയുണ്ടാകും. ആലപ്പുഴ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിംഗ്, ചികിത്സാ പിഴവ് അടക്കമുള്ള കാര്യങ്ങളിൽ റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശിച്ചു
 

Share this story