പിഎം ശ്രീയിൽ ഒപ്പിട്ടതിൽ തെറ്റുപറ്റി; അതും തോൽവിക്ക് കാരണമായിട്ടുണ്ടാകാമെന്ന് എംവി ഗോവിന്ദൻ

govindan

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ സർക്കാരിന് തെറ്റുപറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെറ്റ് പറ്റിയതു കൊണ്ടാണ് പാർട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തിയതെന്നും മറ്റ് പല വിഷയങ്ങൾക്കൊപ്പം പിഎം ശ്രീ വിവാദവും തോൽവിക്ക് കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു

ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തി മുന്നോട്ടു പോകും. തുടർ ഭരണത്തിൽ ആശാവഹമായ പ്രതീക്ഷയുണ്ട്. എൽഡിഎഫിന് 60 സീറ്റുകൾ ജയിക്കാനാകുന്ന സാഹചര്യം ഇപ്പോഴുമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിനേക്കാൾ 17 ലക്ഷം വോട്ടുകൾ എൽഡിഎഫിന് അധികമുണ്ട്

അമിത ആത്മവിശ്വാസം കൊണ്ടാണ് പഞ്ചായത്തുകളിൽ തോൽവിയുണ്ടായത്. ഇത് സിപിഎമ്മിന്റെ സംഘടനാ വീഴ്ചയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
 

Tags

Share this story