പുതുയുഗ യാത്രാ വേദിയിൽ ഉന്തും തള്ളുമുണ്ടായില്ല; അത് സ്‌നേഹത്തള്ളൽ എന്ന് ഡിസിസി പ്രസിഡന്റ്

praveen kumar

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയിൽ ഉന്തും തള്ളുമുണ്ടായെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ. കുറ്റ്യാടിയിലെ വേദിയിലുണ്ടായത് സ്‌നേഹത്തള്ളലാണെന്നും പ്രവീൺ കുമാർ പറഞ്ഞു

സംസാരിക്കാൻ വിളിക്കാൻ വൈകിയതിൽ ഷാഫിക്ക് ഒരു നീരസവുമുണ്ടായിട്ടില്ല. എംകെ രാഘവനെയും പാറക്കൽ അബ്ദുല്ലയെയും വിളിക്കാൻ ആവശ്യപ്പെട്ടത് ഷാഫി പറമ്പിലാണ്. കുറ്റ്യാടിലെ പുതുയുഗ യാത്രയെ കുറിച്ചുണ്ടായ വാർത്തകൾ വാസ്തവവിരുദ്ധമാണ്

സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണം ഉൾക്കൊള്ളാം. മാധ്യമങ്ങൾ വാസ്തവവിരുദ്ധമായ വാർത്ത കൊടുക്കരുത്. ദയവായി അതിന്റെ പിന്നാലെ പോകരുതെന്നും പ്രവീണ് കുമാർ പറഞ്ഞു
 

Tags

Share this story