ദൗത്യനിർവഹണത്തിൽ പോരായ്മകളും കുറവുകളുമുണ്ടായി; ഖേദം പ്രകടിപ്പിച്ച് കർദിനാൾ ആലഞ്ചേരി

alanchery

ദൗത്യനിർവഹണത്തിൽ പോരായ്മകളും കുറവുകളും സംഭവിച്ചിട്ടുണ്ടെന്ന ഖേദം പ്രകടിപ്പിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മേജർ ആർച്ച് ബിഷപ് എന്ന നിലയിലും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പൊലിത്ത എന്ന നിലയിലുമുള്ള പ്രവർത്തനങ്ങളിലെ പോരായ്മകൾക്കാണ് ഖേദപ്രകടനം. സഭാംഗങ്ങൾക്ക് അയച്ച വിടവാങ്ങൽ കത്തിലാണ് പരാമർശങ്ങൾ

സഭാ നേതൃത്വത്തിൽ നിന്ന് മാറിയെങ്കിലും സഭയുടെ എല്ലാ മേഖലകളിലും സാക്ഷ്യം വഹിക്കാനാകുമെന്ന് പ്രത്യാശയുണ്ട്. സഭാംഗങ്ങൾക്ക് ഐക്യത്തോടെ പ്രവർത്തിക്കാൻ കഴിയട്ടെ എന്നാണ് തന്റെ പ്രാർഥനയെന്നും കത്തിൽ ആലഞ്ചേരി പറഞ്ഞു.
 

Share this story