തുടർച്ചയായി വിഐപി ഡ്യൂട്ടി ഉണ്ടാവില്ല, ഫ്രൈഡേ പരേഡ് നിർബന്ധം; പൊലീസുകാരുടെ ഡ്യൂട്ടിയിൽ നിർദേശങ്ങളുമായി എഡിജിപി

Police

പൊലീസ് ഉദ്യോ​ഗസ്ഥരുടെ വിഐപി ഡ്യൂട്ടിയിൽ നിർദേശങ്ങളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി. വിഐപി ഡ്യൂട്ടിയിൽ റോട്ടേഷൻ വേണമെന്ന് എഡിജിപി എംആർ അജിത് കുമാർ. ഇനിമുതൽ ഫ്രൈഡേ പരേഡ് നിർബന്ധമാക്കണമെന്നും എഡിജിപിയുടെ നിർദേശം.

ഒരുമാസത്തിൽ കൂടുതൽ തുടർച്ചയായി വി.ഐ.പി ഡ്യൂട്ടി ഉണ്ടാവില്ല. വി.ഐ.പി സുരക്ഷയിലും അട്ടിമറി തടയാനുള്ള പരിശോധനയിലും ക്ലാസ് നൽകണം. രണ്ട് മണിക്കൂർ ആയുധ പരിശീലനം നൽകണം എന്നിവയും എഡിജിപിയുടെ നിർദേശത്തിലുൾപ്പെടുന്നു. വി.ഐ.പി ഡ്യൂട്ടിയിലുള്ള RRF കാർ റുട്ടീൻ ഡ്യൂട്ടിയിൽ വീഴ്ച വരുത്തുന്നു എന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി.

Share this story