റോഡ് ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു അഴിമതിയുമുണ്ടാകില്ല: എം വി ഗോവിന്ദൻ

govindan

എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു അഴിമതിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുകമറയുണ്ടാക്കിയിട്ട് എല്ലാം അഴിമതിയാണെന്ന് പറയുന്നതിൽ കഴമ്പില്ല. സംസ്ഥാനത്ത് നടപ്പിലാക്കുന്നത് സുരക്ഷയുമായി ബന്ധപ്പെട്ട വളരെ വലിയ കാര്യമാണ്. അത് നടപ്പാക്കുമ്പോൾ വല്ലാതെ യാന്ത്രികമായി പോകുമോ എന്നാണ് പരിശോധിക്കേണ്ടത്. കുട്ടികളുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന കാര്യത്തിൽ ചിന്തിച്ച് തീരുമാനമെടുക്കാമെന്നും എംവി ഗോവിന്ദൻ പറഞ്ഞു

റോഡ് ക്യാമറയുമായി ബന്ധപ്പെട്ട് ജനങ്ങളിൽ നിന്നുയരുന്ന പരാതികൾ പരിശോധിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. പരിശോധനയിൽ ജനങ്ങൾക്ക് അസൗകര്യമുണ്ട്. ഇപ്പോൾ നടക്കുന്നത് ട്രയൽ റൺ മാത്രമാണ്. ഇരുചക്ര വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുപോകാനാകില്ലെന്ന പ്രശ്‌നവും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Share this story