കോഴിക്കോട്ടെ ഡോക്ടറുടെ വീട്ടിൽ നിന്ന് 45 പവനും 10,000 രൂപയും കവർന്ന മോഷ്ടാവ് പിടിയിൽ

robbery

കോഴിക്കോട് നഗരത്തിൽ ഡോക്ടറുടെ അടച്ചിട്ട വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും കവർന്നയാൾ അറസ്റ്റിൽ. ചേവരമ്പലം-ചേവായൂർ റോഡ് പുതിയോട്ടിൽ പറമ്പ് അശ്വതി നിവാസിൽ ഡോ. ഗായത്രിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 45 പവനോളം സ്വർണവും 10,000 രൂപയുമാണ് സെപ്റ്റംബർ 28ന് കവർന്നത്. 

ബംഗാൾ സ്വദേശി താപസ് കുമാർ താഹയാണ് പോലീസിന്റെ പിടിയിലായത്. സെപ്റ്റംബർ 28ന് ഉച്ചയോടെ വീട്ടുകാർ എത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നതായി അറിഞ്ഞത്. ഗായത്രിയും കുടുംബവും സെപ്റ്റംബർ 11ന് തിരുവനന്തപുരത്ത് പോയിരുന്നു. തിരികെ മടങ്ങി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 

തുടർന്ന് സിസിടിവി പരിശോധിച്ചപ്പോൾ പുലർച്ചെ 1.50ന് മോഷണം നടന്നതായി വ്യക്തമായി. ദൃശ്യങ്ങളിൽ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
 

Tags

Share this story