ജ്യൂസ് ആണെന്ന് കരുതി കന്നുകാലികൾക്ക് കുളമ്പ് രോഗത്തിന് കൊടുക്കുന്ന മരുന്ന് കുടിച്ചു; സഹോദരങ്ങൾ ചികിത്സയിൽ

juice

ജ്യൂസ് ആണെന്ന് കരുതി കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച സഹോദരങ്ങൾ ആശുപത്രിയിൽ. ആലത്തൂർ വെങ്ങന്നൂർ സ്വദേശികളായ പത്തും ആറും വയസുള്ള കുട്ടികളാണ് ചികിത്സയിലുള്ളത്

കഴിഞ്ഞ ദിവസമാണ് സംഭവം. ജ്യൂസ് കുപ്പിയിൽ നിറച്ച മരുന്ന് കുട്ടികൾ അബദ്ധത്തിൽ കുടിക്കുകയായിരുന്നു. രുചിഭേദം വന്നതോടെ കുട്ടികൾ മരുന്ന് തുപ്പിക്കളഞ്ഞു

കുളമ്പ് രോഗത്തിന് പുരട്ടുന്ന മരുന്നിൽ അമ്ലതയുള്ളതിനാൽ കുട്ടികളുടെ വായിലും തൊണ്ടയിലും പൊള്ളലേറ്റിട്ടുണ്ട്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കുട്ടികൾ അപകടനില തരണം ചെയ്തു.
 

Tags

Share this story