തിരുവനന്തപുരത്ത് നൃത്താധ്യാപികയായ 20കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

sharanya

തിരുവനന്തപുരത്ത് നൃത്താധ്യാപികയായ 20കാരിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നഗരൂർ നന്തായിവാനം എസ്.എസ്.ഭവനിൽ സുനിൽകുമാർ - സിന്ധു ദമ്പതിമാരുടെ മകൾ ശരണ്യയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.


നന്തായിവാനത്തെ 'നവരസ' നാട്യകലാക്ഷേത്രത്തിലെ അധ്യാപികയാണ് ശരണ്യ. പിതാവ് സുനിൽകുമാർ ചെമ്പരത്തിമുക്കിൽ തട്ടുകട നടത്തുകയാണ്. വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ യുവതിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

Share this story