തിരുവനന്തപുരം കല്ലറയിൽ വൃദ്ധ ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

suicide

കല്ലറയിൽ വൃദ്ധ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുതുവിള മുളമുക്ക് സ്വദേശി കൃഷ്ണൻ ആചാരി, ഭാര്യ വസന്തകുമാരി എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുതുവിള മുളമുക്കിൽ മകൻ സജിക്ക് ഒപ്പമായിരുന്നു കൃഷ്ണൻ ആചാരിയുടെയും വസന്തകുമാരിയുടെയും താമസം. 
ന്യൂ ഇയർ ആഘോഷിക്കാൻ ഭാര്യവീട്ടിൽ പോയ മകൻ രാവിലെ ഫോൺ വിളിച്ചപ്പോൾ ഇരുവരും പ്രതികരിച്ചില്ല. അയൽവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

കൃഷ്ണൻ ആചാരിയെ ശുചി മുറിയിലും വസന്തകുമാരിയെ കുളിമുറിയിലുമാണ് തൂങ്ങിയ നിലയിൽ കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. 63 വയസുള്ള കൃഷ്ണൻ ആചാരിക്കും 58വയസുകാരി വസന്തകുമാരിക്കും വാർദ്ധക്യ സഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു. 

Share this story