തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു; പ്രതി പിടിയിൽ

rajesh

തിരുവനന്തപുരം മലയിൻകീഴിൽ മകന്റെ അടിയേറ്റ് ഗുരുതരമായി പരുക്കേറ്റ വയോധികൻ ചികിത്സക്കിടെ മരിച്ചു. വിളവൂർക്കൽ പൊറ്റയിൽ പാറപ്പൊറ്റ പൂവണംവിള വീട്ടിൽ രാജേന്ദ്രനാണ്(63) മരിച്ചത്. ഇദ്ദേഹത്തിന്റെ മൂത്ത മകൻ രാജേഷിനെ(42) പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കെട്ടിട നിർമാണ തൊഴിലാളികളാണ്

മെയ് നാലിനാണ് രാജേന്ദ്രനെ അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത്. രാജേന്ദ്രനും രാജേഷും തമ്മിൽ വഴക്കുണ്ടായതായും മകന്റെ അടിയേറ്റ് രാജേന്ദ്രന് തലയ്ക്ക് ഗുരുതര പരുക്കേറ്റതായും പരിസരവാസികൾ പറഞ്ഞു. അബോധാവസ്ഥയിലായ രാജേന്ദ്രനെ രാജേഷും കൂടി ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാജേന്ദ്രൻ മരിച്ചത്. പിതാവ് മരിച്ചതിന് പിന്നാലെ രാജേഷ് ഒളിവിൽ പോയി. കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
 

Share this story