തിരുവനന്തപുരത്ത് അലമാര തലയിൽ വീണ് വൃദ്ധ മരിച്ചു; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

suicide

തിരുവനന്തപുരം നീറമൺകരയിൽ അലമാര തലയിൽ വീണ് വൃദ്ധ മരിച്ചു. വിനായക നഗറിൽ രാജലക്ഷ്മിയാണ്(83) മരിച്ചത്. ഇവർ തനിച്ചായിരുന്നു വീട്ടിൽ താമസം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. കട്ടിലിൽ കിടക്കുന്ന മൃതദേഹത്തിന് മുകളിൽ അലമാര വീണുകിടക്കുന്നതായാണ് കണ്ടത്. ബന്ധുക്കൾ ഇവരെ ഫോൺ ചെയ്തിട്ടും എടുക്കാതായതോടെ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ വന്ന് നോക്കിയപ്പോഴാണ് രാജലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടത്. 

രണ്ട് വാതിലുകളും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. മോഷണശ്രമമോ മറ്റെന്തെങ്കിലുമോ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
 

Share this story