തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവം: അമ്മ അറസ്റ്റിൽ

Baby Dead

തിരുവനന്തപുരം: മൂന്നു ലക്ഷം രൂപയ്ക്ക് നവജാതശിശുവിനെ വിറ്റ കേസിൽ അ‌മ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെ മാരായമുട്ടത്ത് ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കുഞ്ഞിനെ വിലയ്ക്ക് വാങ്ങിയ കരമന സ്വദേശി ലാലിക്ക് എതിരേയും കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് കുഞ്ഞിനെ വിറ്റ സംഭവം റിപ്പോർട്ട് ചെയ്തത്. ജനിച്ച് നാലു നാൾ മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ആശുപത്രിയിൽ വച്ചു തന്നെ വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് തമ്പാനൂർ ചൈൽഡ് ലൈനിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കുഞ്ഞിനെ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാക്കി. വിൽപ്പനയുടെ ഇടനിലക്കാരൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

Share this story