തിരുവനന്തപുരം കോർപറേഷനിൽ മത്സരചിത്രം തെളിഞ്ഞു; 93 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്
Nov 10, 2025, 17:03 IST
തിരുവനന്തപുരം കോർപറേഷനിൽ 93 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. നേരത്തെ കോൺഗ്രസും ബിജെപിയും ആദ്യ ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫ് കൂടി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതോടെ കോർപറേഷനിലെ മത്സരചിത്രം തെളിഞ്ഞു
ബാക്കിയുള്ള എട്ട് സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. സിപിഎം 70 സീറ്റുകളിലും സിപിഐ 17 സീറ്റുകളിലും മത്സരിക്കും. ജനതാദൾ എസ് 2 സീറ്റിലും കേരളാ കോൺഗ്രസ് എം 3 സീറ്റിലും ആർജെഡി 3 സീറ്റിലും മത്സരിക്കും. ബാക്കിയുള്ള ഘടകകക്ഷികൾ ഓരോ സീറ്റിലും മത്സരിക്കും
ബിജെപിയും കോൺഗ്രസും പ്രമുഖരെ അണനിരത്തി സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണഅ സിപിഎമ്മും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് ആണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
