തിരുവനന്തപുരം കാര്യവട്ടത്ത് പിതാവ് മകനെ വെട്ടിക്കൊന്നു; പ്രതി കസ്റ്റഡിയിൽ
Sep 7, 2025, 11:50 IST

തിരുവനന്തപുരം കാര്യവട്ടം ഉള്ളൂർകോണത്ത് മകനെ പിതാവ് വെട്ടിക്കൊന്നു. വലിയവിള പുത്തൻവീട്ടിൽ ഉല്ലാസിനെയാണ്(35) വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉണ്ണികൃഷ്ണൻ നായരെ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഉല്ലാസിന്റെ മൃതദേഹം കിടന്നിരുന്നത്.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യലഹരിക്കിടെയുണ്ടായ തർക്കത്തിനിടെയാണ് കൊലപാതകമെന്നാണ് സൂചന