തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ നാല് പ്രതികൾ പിടിയിൽ

Police
തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ നാല് പ്രതികൾ പിടിയിൽ. നരുവാമൂട് യൂണിറ്റ് പ്രസിഡന്റായ അജീഷിനെയാണ് ആർ എസ് എസുകാരായ പ്രതികൾ വെട്ടിയത്. പിടിയിലായ പ്രതികളിൽ ഒരാൾ കൊലക്കേസ് പ്രതി കൂടിയാണ്. ഇന്നലെ ഉച്ചയോടെയാണ് അജീഷിനെ ഇവർ വെട്ടി പരുക്കേൽപ്പിച്ചത്. പ്രസാദ്, സജു, പത്മകുമാർ, ഷാൻ എന്നിവരാണ് പിടിയിലായത്. ഇതിൽ സജു നരുവാമൂട് സുദർശൻ ചന്ദ്രൻ വധക്കേസിലെ പ്രതിയാണ്.
 

Share this story