തിരുവനന്തപുരത്ത് തോക്കും മാരകായുധങ്ങളുമായി ഗുണ്ടാ സംഘം പിടിയിൽ

Police

തിരുവനന്തപുരം കഠിനംകുളത്ത് തോക്കും മാരകായുധങ്ങളുമായി ഗുണ്ടാസംഘം പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് പിടിയിലായവർ. കൊലപാതക ക്വട്ടേഷനായി എത്തിയതായിരുന്നു സംഘം. ചാന്നാങ്കര പാലത്തിന് സമീപം ഇന്നലെ രാത്രിയാണ് ഗുണ്ടാസംഘത്തെ പിടികൂടിയത്

പാലത്തിന് സമീപത്ത് വെച്ച് നാട്ടുകാരുമായി ഇവർ തർക്കത്തിലേർപ്പെടുകയും കത്തി വീശി ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതോടെ കൂടുതൽ നാട്ടുകാരെത്തി ഗുണ്ടകളെ കീഴ്‌പ്പെടുത്തി. ഇതിനിടെ ഗുണ്ടകളിലൊരാളായ ഫവാസ് ബൈക്കുമായി രക്ഷപ്പെട്ടു. 

പോലീസെത്തി മറ്റ് രണ്ട് പേരെ പരിശോധിച്ചപ്പോഴാണ് ഒരു തോക്കും രണ്ട് കത്തിയും കണ്ടെത്തിയത്. വർക്കല സ്വദേശി ഷാഹുൽ ഹമീദ്, കണിയാപുരം സ്വദേശി മനാൽ എന്നിവരാണ് പിടിയിലായത്. മനാലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് തോക്കുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്.
 

Share this story