തിരുവനന്തപുരം നഗരസഭാ കൗൺസിലർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
Mar 29, 2023, 12:40 IST

തിരുവനന്തപുരം നഗരസഭാ കൗൺസിലർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മുട്ടട വാർഡ് കൗൺസിലറായ റിനോയി പി ടിയാണ് അന്തരിച്ചത്. റിനോയിയുടെ മരണത്തിൽ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. റിനോയിയുടെ പെട്ടെന്നുള്ള വിയോഗം വേദനാജനകമാണ്. ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുൻ മന്ത്രി പറഞ്ഞു.