തിരുവനന്തപുരം വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

mungi maranam
തിരുവനന്തപുരത്ത് വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വെങ്ങാനൂർ ക്രൈസ്റ്റ് കോളേജിലെ വിദ്യാർഥികളാണ് മരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി(19), ഫെർഡിൻ(19), ലിബിനോൺ(19) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളായണി കായലിൽ വവ്വാ മൂലയിലാണ് വിദ്യാർഥികൾ കുളിക്കാനിറങ്ങിയത്.
 

Share this story