തിരുവനന്തപുരത്ത് റോഡിൽ വാഹനം ഉപേക്ഷിച്ച ശേഷം യുവാവ് നദിയിൽ ചാടി മരിച്ചു

mungi maranam

റോഡിൽ വാഹനം ഉപേക്ഷിച്ച ശേഷം യുവാവ് നദിയിൽ ചാടി മരിച്ചു. തിരുവനന്തപുരം പൂവമ്പാറ പാലത്തിൽ ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം. വടകര സ്വദേശി മനോജ് കുമാറാണ് മരിച്ചത്. ഇയാൾ കിളിമാനൂരിലെ സ്വകാര്യ ചിട്ടി സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. കൊടുവഴനൂരിലാണ് മനോജ് കുമാർ വാടകക്ക് താമസിക്കുന്നത്

വാഹനത്തിലെത്തിയ മനോജ് കുമാർ റോഡിൽ നിർത്തിയ ശേഷം നദിയിലേക്ക് ചാടുകയായിരുന്നു. ആറ്റിങ്ങൽ ഫയർ ഫോഴ്‌സ് സ്‌കൂബാ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 


 

Share this story