ശബരിമല സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമെന്നല്ല പറഞ്ഞത്; സിപിഎം വിശ്വാസികൾക്കൊപ്പമെന്ന് എംവി ഗോവിന്ദൻ

govindan

സിപിഎം എന്നും വിശ്വാസികൾക്കൊപ്പമാണെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികൾക്കൊപ്പം തന്നെയായിരിക്കും. ശബരിമല സ്ത്രീപ്രവേശനം കഴിഞ്ഞു പോയ അധ്യായമെന്നാണ് പറഞ്ഞത്. അടഞ്ഞ അധ്യായമെന്നല്ലെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു. 

വിശ്വാസികളെ കൂടി ചേർത്ത് വർഗീയതയെ ചെറുക്കാനാണ് ശ്രമം. അതിന്റെ ഭാഗമായാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. അല്ലാതെ ചിലർ പറയുന്നത് പോലെ വർഗീയതക്ക് വളം വെച്ച് കൊടുക്കാനല്ലെന്നും അയ്യപ്പ സംഗമത്തിന് പൂർണ പിന്തുണയുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു

രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് നൽകുന്ന സ്വീകരണം കേരളത്തിലെ ജനങ്ങൾ ഏറ്റെടുക്കില്ല. സ്ത്രീവിരുദ്ധ നിലപാടിനെതിരായി കേരളം ശക്തമായി പ്രതികരിക്കും. രാഹുൽ മാങ്കൂട്ടത്തിലിന് പുറത്തിറങ്ങാൻ കഴിയാത്ത തരത്തിലുള്ള അവസ്ഥ സൃൃഷ്ടിച്ചിട്ടുണ്ട്. കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണാണ് കോൺഗ്രസ് നടത്തുന്നത്. ജനത്തിന് ഇതേ കുറിച്ച് ധാരണയുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു
 

Tags

Share this story