പാർട്ടി പ്രവർത്തകരുടെ പൊതുവികാരമാണത്; എംകെ രാഘവന് പിന്തുണയുമായി കെ മുരളീധരൻ

muraleedharan

കെപിസിസി നേതൃത്വത്തെ പരസ്യമായി വിമർശിച്ച എം കെ രാഘവൻ എംപിക്ക് പിന്തുണയുമായി കെ മുരളീധരൻ. പാർട്ടി പ്രവർത്തകരുടെ പൊതുവികാരമാണ് രാഘവൻ പങ്കുവെച്ചത്. വിമർശനത്തിൽ തെറ്റില്ല. ചില നോമിനേഷനുകളെ കുറിച്ചൊക്കെ പാർട്ടിക്കുള്ളിൽ തർക്കമുണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചാണ് രാഘവൻ പറഞ്ഞത്

മിണ്ടാതിരുന്നാൽ പാർട്ടിയിൽ ഗ്രേസ് മാർക്ക് കൂടും. കെപിസിസിയിൽ വേണ്ടത്ര ചർച്ച നടക്കുന്നില്ല. രാഷ്ട്രീയകാര്യ സമിതി ഉടൻ വിളിച്ചു ചേർക്കണമെന്നും കെ മുരളീധരൻ പറഞ്ഞു. അതേസമയം അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടിക്കുള്ളിൽ ആണെന്നായിരുന്നു രാഘവന്റെ പരാമർശത്തോട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്.
 

Share this story