ഇത് ന്യൂ നോർമൽ കേരളം; ചെയ്യാവുന്നത് പറയും, പറയുന്നത് ചെയ്യുമെന്നും ധനമന്ത്രി

balagopal

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. കൂടുതൽ നല്ല കേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. ചെയ്യാവുന്നത് പറയും, പറയുന്നത് ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി

10 വർഷം മുമ്പുള്ള കേരളമല്ല ഇന്നുള്ളത്. ഇത് ന്യൂ നോർമൽ കേരളമാണ്. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന് ആത്മവിശ്വാസമുണ്ട്. അഭിമാനകരവും അതിശയകരവുമായ പുരോഗതിയാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷത്തിന് പറയാനുള്ള കാര്യങ്ങൾ ക്ഷമയോടെ കേൾക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു

കേരളത്തിന്റെ കൂട്ടായ്മയെ തകർക്കാൻ ഉഗ്രവിഷം ചീറ്റുന്ന വർഗീയ വിഷങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ചാപ്പ കുത്തലുകളെ അവജ്ഞയോടെ തള്ളിക്കളയുന്നു. മതജാതി വിഭാഗവും അപരരല്ല. എല്ലാവരും കൂടി ചേർന്നതാണ് ഇടതുപക്ഷമെന്നും ബാലഗോപാൽ പറഞ്ഞു
 

Tags

Share this story