തോമസ് ചാഴിക്കാടൻ കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർഥി; പ്രഖ്യാപിച്ച് ജോസ് കെ മാണി

thomas

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ സ്ഥാനാർഥിയെ കേരളാ കോൺഗ്രസ് എം പ്രഖ്യാപിച്ചു. തോമസ് ചാഴിക്കാടനാണ് കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർഥിയാകുക. ജോസ് കെ മാണിയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. പാർട്ടി നേതൃയോഗത്തിന് ശേഷമാണ് ജോസ് കെ മാണി പ്രഖ്യാപനം നടത്തിയത്.

വികസന കാര്യങ്ങളിൽ ഒന്നാമനാണ് തോമസ് ചാഴിക്കാടനെന്ന് ജോസ് കെ മാണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. 

1991, 1996, 2001, 2006 തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി നിയമസഭാംഗമായിരുന്നു തോമസ് ചാഴിക്കാടൻ. 2019ൽ കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചു. പിന്നീട് കേരളാ കോൺഗ്രസ് എം എൽഡിഎഫിന്റെ ഭാഗമാകുകയായിരുന്നു.
 

Share this story