സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്ന് തോമസ് ഐസകിന് താക്കീത്

Thomas

സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്ന് പത്തനംതിട്ട എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസകിന് താക്കീത്. ജില്ലാ വരണാധികാരിയാണ് നിർദേശം നൽകിയത്. യുഡിഎഫ് നൽകിയ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിലാണ് നടപടി. 

കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമാണെന്നും വരണാധികാരി വ്യക്തമാക്കി. ഇനി സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നിർദേശം. യുഡിഎഫിന്റെ പരാതിയിൽ തോമസ് ഐസകിന്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടി. 

ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. കുടുംബശ്രീയുടെ പരിപാടികളിൽ തുടർച്ചയായി പങ്കെടുക്കുന്നു. പരാതിയിൽ മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് കാണിച്ച് വരണാധികാരി കൂടിയായ ജില്ലാ കലക്ടർ നോട്ടീസ് നൽകി. തുടർന്ന് ഐസക് വിശദീകരണം നൽകിയിരുന്നു.
 

Share this story