തൊണ്ടർനാട് തൊഴിലുറപ്പ് പദ്ധതി തട്ടിപ്പ്: പ്രതി റാഷിദിന് അറസ്റ്റിൽ നിന്ന് സുപ്രീം കോടതിയുടെ താത്കാലിക സംരക്ഷണം

supreme court

വയനാട് തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി തട്ടിപ്പ് കേസിൽ പ്രതിയായ കരാറുകാരൻ എ റാഷിദിനോട് ഒളിവിൽ പോകരുതെന്ന് സുപ്രീം കോടതി നിർദേശം. റാഷിദിന് കർശന വ്യവസ്ഥയിൽ അറസ്റ്റിൽ നിന്ന് സുപ്രീം കോടതി താത്കാലിക സംരക്ഷണം നൽകി. രണ്ട് കോടി രൂപയോ സമാനമായ മുതലോ വിചാരണ കോടതിയിൽ കെട്ടിവെക്കാൻ കോടതി നിർദേശിച്ചു

ഹർജി പരിഗണിക്കവെ ഒളിവിൽ പോകരുത്. അന്വേഷണവുമായി സഹകരിക്കണം. മറ്റ് ജാമ്യവ്യവസ്ഥകൾ വിചാരണ കോടതി നിർദേശിച്ചാൽ പാലിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു. തൊണ്ടർനാട് പഞ്ചായത്തിൽ രണ്ട് വർഷത്തിനിടെ രണ്ടര കോടി രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്

ഇല്ലാത്ത പദ്ധതി ഉണ്ടാക്കിയും നടത്തിയ പദ്ധതി ചെലവ് പെരുപ്പിച്ച് കാണിച്ചുമായിരുന്നു തട്ടിപ്പ്. രണ്ട് ദീവനക്കാരനാണ് തട്ടിപ്പ് നടത്തിയതെന്നും ഭരണസമിതിക്ക് അറിയില്ലെന്നുമാണ് പഞ്ചായത്ത് പറയുന്നത്.
 

Tags

Share this story