പള്ളി പെരുന്നാളിനിടെ റോഡരികിൽ ഇരുന്നവർക്ക് മർദനം; കുന്നകുളം ഇൻസ്‌പെക്ടർക്ക് സ്ഥലം മാറ്റം

vaishakh

തൃശ്ശൂർ കുന്നംകുളത്ത് പള്ളി പെരുന്നാളിനിടെ രാത്രി റോഡരികിൽ ഇരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരെ അകാരണമായി മർദിച്ച പോലീസ് ഇൻസ്‌പെക്ടർക്ക് സ്ഥലം മാറ്റം. കുന്നംകുളം സ്റ്റേഷൻ ഇൻസ്‌പെക്ടർ വൈശാഖിനെ ഒല്ലൂരിലേക്കാണ് സ്ഥലം മാറ്റിയത്. 

തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടേതാണ് നടപടി. പിന്നാലെ ഒല്ലൂർ സ്റ്റേഷനിലെത്തി ചാർജെയുത്ത വൈശാഖ് അവധിയെടുത്ത് സ്വദേശമായ തിരുവനന്തപുരത്തേക്ക് പോയി. നവംബർ 2നാണ് വൈശാഖ് സിപിഎം പ്രവർത്തകരെ മർദിച്ചത്

വൈശാഖിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. സിപിഎം പ്രവർത്തകർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയും ചെയ്തിരുന്നു.
 

Tags

Share this story