മാതാവിന് സ്വർണക്കിരീടം നൽകുന്നവർ മോദിയോട് മണിപ്പൂരിൽ വരാൻ പറയണം: കെസി വേണുഗോപാൽ

kc

ബിജെപി നേതാവ് സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. മാതാവിന് സ്വർണക്കിരീടം ചാർത്തുന്നവർ മോദിയോട് മണിപ്പൂരിലേക്ക് വരാൻ പറയണമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. അതിനുള്ള ആർജവും ധൈര്യവും സുരേഷ് ഗോപി കാണിക്കണമെന്നും വേണുഗോപാൽ പറഞ്ഞു

കഴിഞ്ഞ ദിവസം തൃശ്ശൂരിൽ ലൂർദ് മാതാ പള്ളിയിൽ സുരേഷ് ഗോപിയും കുടുംബവും മാതാവിന് സ്വർണക്കിരീടം സമർപ്പിച്ചിരുന്നു. മകളുടെ വിവാഹത്തിനോട് അനുബന്ധിച്ചാണ് പള്ളിക്ക് സുരേഷ് ഗോപി സ്വർണ കിരീടം നൽകിയത്. നാളെയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. 

അതേസമയം, പൊതുപണം കൊണ്ടല്ല ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് രാഹുൽ ഗാന്ധി ഉപയോഗിക്കുന്ന ബസ് നിർമിച്ചത്. ആയിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്യാനാണ് ബസിന് മുകളിൽ പ്ലാറ്റ് ഫോം ഉണ്ടാക്കിയതെന്നും എംബി രാജേഷ് രാഹുൽ ഗാന്ധിയുടെ ബസ് വന്ന് കാണണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
 

Share this story