മത്സ്യ ബന്ധനത്തിനു പോയവർ ഉടൻ തിരിച്ചെത്തണം; കേരളാ തീരത്ത് ജാഗ്രതാ നിർദ്ദേശം

Rafi Boat

തിരുവനന്തപുരം: കേരള തീരത്ത് മത്സ്യ ബന്ധനത്തിനു പോയവർ‌ ഉടൻ തന്നെ മടങ്ങിയെത്തണമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര-ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം കന്യാകുമാരി തീരം വരെ വ്യാപിക്കാമെന്ന കണക്കുകൂട്ടലിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ നിര്‍ദേശം. കേരള തീരത്ത് മത്സ്യ ബന്ധനത്തിനു പോയവരെല്ലാം ഇന്ന് തന്നെ സുരക്ഷിത കേന്ദ്രത്തിലേക്ക് മടങ്ങണമെന്നാണ് മുന്നറിയിപ്പ്. 

ഇന്നു മുതൽ ശനിയാഴ്ച്ച വരെ  ന്യൂനമര്‍ദത്തിന്‍റെ ഫലമായി അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായാണ് പ്രതീക്ഷിക്കുന്നത്. കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, തമിഴ്‌നാട് തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ യാതൊരു കാരണവശാലും മല്‍സ്യബന്ധനത്തിനായി പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. 

മണിക്കൂറിൽ  45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിലും ചില സന്ദർഭങ്ങളിൾ 65 കിലോമീറ്റര്‍ വേഗത്തിലും വരെ വീശിയടിക്കുന്ന അതിശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകുന്നു. 

Share this story