24 മണിക്കൂറും മതം പറയുന്നവർ മിതവാദികൾ, നീതി പറയുന്നവർ വർഗീയവാദി: വെള്ളാപ്പള്ളി

vellappally natesan

വർഗീയവാദിയായി ചിത്രീകരിച്ചാലും സമുദായത്തിന് വേണ്ടി പറഞ്ഞതിൽ മാറ്റമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അർഹമായത് തരാത്തത് പറയുമ്പോൾ വർഗീയവാദി ആക്കുകയാണ്. ചില സത്യങ്ങൾ പറയുമ്പോൾ ചില സമുദായക്കാർക്ക് ഇഷ്ടമല്ല. 

മലപ്പുറത്ത് നാല് നിയോജക മണ്ഡലങ്ങളിൽ ഭൂരിപക്ഷമുണ്ടായിട്ടും ഒരു കുടിപ്പള്ളിക്കൂടം പോലും ലഭിച്ചില്ല. മുസ്ലിം ലീഗിലെ ചില നേതാക്കളുടെ അനീതിയാണ് പറഞ്ഞത്. അതിൽ എന്താണ് തെറ്റ്. മുസ്ലിം സമുദായത്തെ കുറ്രപ്പെടുത്തിയോ, അവർക്കുള്ള അവകാശങ്ങൾ നിഷേധിക്കുന്ന രീതിയിലോ പറഞ്ഞഇല്ല. 

നീതി പറയുമ്പോൾ വർഗീയവാദിയാകും. 24 മണിക്കൂറും ജാതിയും മതവും പറയുന്നവർ മിതവാദികളുമാകും. മറ്റ് സോദരർ സംഘടിക്കുകയും ശക്തരാകുകയും വോട്ട് ബാങ്ക് ആകുകയും രാഷ്ട്രീയ അധികാരത്തിൽ അവകാശങ്ങൾ വെട്ടിപ്പിടിക്കുകയും ചെയ്തു. സമുദായനീതിക്ക് ഒന്നായി നിന്നാലെ നന്നാകുവെന്നും വെള്ളാപ്പള്ളി പറഞ്ഞു
 

Tags

Share this story