സമസ്തയുടെ പണ്ഡിതൻമാരെ പ്രയാസപ്പെടുത്തുന്നവരെ കൈ വെട്ടും; വിവാദ പരാമർശവുമായി സത്താർ പന്തല്ലൂർ

sathar
വിവാദ പരാമർശവുമായി എസ് കെ എസ് എസ് എസ് നേതാവ് സത്താർ പന്തല്ലൂർ. സമസ്തയുടെ പണ്ഡിതൻമാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈ വെട്ടാൻ എസ്‌കെഎസ്എസ്എഫ് പ്രവർത്തകർ ഉണ്ടാകുമെന്ന സത്താർ പന്തല്ലൂരിന്റെ പരാമർശമാണ് വിവാദമാകുന്നത്. മുഖദ്ദസ് സന്ദേശയാത്രയുടെ സമാപന റാലിയിൽ മലപ്പുറത്ത് വെച്ചാണ് വിവാദ പ്രസഗം. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താൽ അത് അംഗീകരിക്കണം. അല്ലാത്തവരെ സമസ്തക്കും എസ്‌കെഎസ്എസ്എഫിനും ആവശ്യമില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞു. നേരത്തെ ജാമിയ നൂരിയ്യയിലെ പരിപാടിയിൽ നിന്ന് വിലക്കിയ യുവ നേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ
 

Share this story