കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവർ; രാഷ്ട്രീയ രക്തസാക്ഷികൾക്കെതിരെ പാംപ്ലാനി

pamplani

രാഷ്ട്രീയ രക്തസാക്ഷികൾക്കെതിരെ വിവാദ പരാമർശവുമായി തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നായിരുന്നു പാംപ്ലാനിയുടെ പരാമർശം. ചിലർ പ്രകടനത്തിനിടയിൽ പോലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്നും തെന്നി വീണ് മരിച്ചവരാണെന്നും പാംപ്ലാനി പറഞ്ഞു

കണ്ണൂരിൽ കെസിവൈഎം യുവജന ദിനാഘോഷ വേദിയിലാണ് പാംപ്ലാനിയുടെ വിവാദ പരാമർശം. അപ്പോസ്തലന്മാരുടെ രക്തസാക്ഷിത്വം സത്യത്തിന് വേണ്ടിയായിരുന്നുവെന്നും എന്നാൽ രാഷ്ട്രീയ രക്തസാക്ഷികൾ അങ്ങനെയല്ലെന്നുമാണ് അദ്ദേഹം പ്രസംഗത്തിലൂടെ സമർത്ഥിക്കാൻ ശ്രമിച്ചത്. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പേര് എടുത്ത് പറഞ്ഞുകൊണ്ടായിരുന്നില്ല പ്രസംഗം
 

Share this story